Thursday, August 17, 2006
തലോരിന്റെ സാറ്റലൈറ്റ് മാപ്പ്
(സ്വന്തം വീട് അടയാളപ്പെടുത്താനുള്ള സ്ഥലമല്ല വിക്കിമാപ്പിയ. പൊതുകാര്യപ്രസക്തമായവ മാത്രമേ അടയാളപ്പെടുത്തേണ്ടതുള്ളൂ. അല്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ, മാപ്പ് കാണാത്തരീതിയില്‍ ചതുരക്കള്ളികള്‍ കൊണ്ട് നിറയും. ആരുടെയെങ്കിലും വീട് അടയാളപ്പെടുത്തിയതായി കണ്ടാല്‍ മാച്ചുകളയാനും ഡിലീറ്റ് ചെയ്യാനും മടിക്കുകയും വേണ്ട.)
Subscribe to:
Post Comments (Atom)
10 comments:
ഞാന്‍ എന്റെ നാടിന്റെ മാപ്പ് ഒന്ന് പോയി നോക്കിയിരുന്നു. എല്ലാവരും സ്വന്തം വീടും പശുത്തൊഴുത്തും മാര്‍ക്ക് ചെയ്യുന്ന തിരക്കിലാണ്. അല്‍പ്പത്തരം കണ്ട് സത്യത്തില്‍ വെറുത്തു പോയി.
തലോരേരിയ ഞാന്‍ കഷ്ടപ്പെട്ട് ക്ലീനാക്കി വച്ചിട്ടുണ്ട്. സ്വന്തം വീട് മാര്‍ക്ക് ചെയ്യുന്നത് മുഴുവന്‍ ആദ്യം ബ്ലാങ്കായി മാര്‍ക്ക് ചെയ്ത്; പിന്നെ ഡിലീറ്റ് ചെയ്യും. അങ്ങനെ രണ്ടോ മൂന്നോ തവണ ചെയ്താല്‍ ആ എന്റ്രി പോവും.
അതു കലക്കി സിബൂ. സ്വന്തം വീടിന്റെ പരിസരം മാത്രമല്ല കാണുന്നതൊക്കെ ക്ലീനാക്കുന്ന പരിപാടിയിലാണു ഞാന്‍. ഇടതടവില്ലാതെ ഇന്റര്‍നെറ്റ് അക്സസ് ഉള്ള സായിപ്പുമാര്‍ ഒരിടത്തുപോലും സ്വകാര്യങ്ങള്‍ അടയളപ്പെടുത്തുന്നില്ല എന്നതു നമ്മളെന്തേ ശ്രദ്ധിക്കുന്നില്ല! എല്ലാവരും അവരവരുടെ ഏരിയ ഇതുപോലെ ക്ലീനാക്കിയിരുന്നെങ്കില്‍.
നന്നായി. ഈ മാച്ചു കളയല് എന്റെയും ഒരു ഹൊബി ആണു.
TEST
test 1
test 2
എന്റെ നാടിന്റെ ഹൈ റെസല്യൂഷന്‍ ഇമേജ് ഒന്ന് ചേര്‍ത്ത് കിട്ടാന്‍ വല്ല പോംവഴിയുമുണ്ടോ ആരുടെയെങ്കിലും കയ്യില്‍ ?
യാസിര്‍ കുറ്റ്യാടി
പ്രിയ സിബു, ഇക്കാര്യം കുറേക്കാലമായി ഞാന്‍ ആലോചിക്കുകയായിരുന്നു. എന്റെ നാട് വിക്കി മാപ്പിയയില്‍ നോക്കിയാല്‍ കാണാന്‍ പോലും പറ്റില്ല. അത്രയും മാര്‍ക്കുകളാണ്... എങ്ങിനെ ക്ളീനാക്കാം എന്നു വ്യക്തമായി പറയുകയാണെങ്കില്‍ നിങ്ങളുടെ ഈ നല്ല ഉദ്യമത്തില്‍ ഞാനും പങ്കാളിയാകാം.
അനൂപ്
ഇപ്പളാണ് ഇതു കണ്ടത്. അടുത്തിടെ വിക്കിമാപ്പില്ല എന്ന പേരില്‍ ഞാനും ഇതുപോലെ ഒന്നെഴുതിയിരുന്നു. ഇന്നലെ വിക്കിമാപ്പില്‍ നോക്കുമ്പോള്‍ മാര്‍ക്ക് ചെയ്തവ ഇല്ലാതെ കാണാനും ഓപ്ഷനുണ്ടെന്ന് കണ്ടു. എങ്കി എല്ലാറ്റിങ്ങള്‍ക്കും മാപ്പു കൊടുത്തേക്കാം അല്ലെ?
Post a Comment